റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ കഴിഞ്ഞ 56 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,303 ആയി. ഇതില്‍ 5,37,338 പേരും സുഖം പ്രാപിച്ചു. ആകെ 8,780 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 77 പേരാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 9, മക്ക 2, ബുറൈദ് 2, ജിസാന്‍ 2, ദമ്മാം 2, മറ്റ് 16 സ്ഥലങ്ങളില്‍ ഓരോ രോഗികള്‍ വീതം.
#الصحة تعلن عن تسجيل (51) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (2) حالات وفيات رحمهم الله، وتسجيل (56) حالة تعافي ليصبح إجمالي عدد الحالات المتعافية (537,338) حالة ولله الحمد. pic.twitter.com/8hsIaGFrVi
— وزارة الصحة السعودية (@SaudiMOH) October 25, 2021
from Asianet News https://ift.tt/3b92SFJ
via IFTTT
No comments:
Post a Comment