മലപ്പുറം: മലപ്പുറം (Malappuram) കൊണ്ടോട്ടിയില്‍ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം (Rape attempt). ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി ക്രൂരമായി ആക്രമിച്ചു. കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കിടിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കൊണ്ടോട്ടിക്കടുത്ത് ഒരു വാഴത്തോപ്പിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്
യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയാണ് ബലാത്സംഗ ശ്രമത്തെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
from Asianet News https://ift.tt/3npdTbT
via IFTTT
No comments:
Post a Comment